Thu. Apr 25th, 2024
കൊ​ളം​ബോ :

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും, ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 359 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​രി​ൽ ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ആക്രമണം നടത്തിയത് ഒരു സ്ത്രീയുൾപ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം.

അ​തേ​സ​മ​യം, ഇ​ന്ത്യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചു.ഭീ​ക​രാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ഇ​ന്ത്യ വ്യ​ക്ത​മാ​യ ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ് ശ്രീലങ്കയ്ക്കു കൈമാറിയിരുന്നു. ഭീ​ക​രാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് മാ​ത്ര​മാ​യി​രു​ന്നി​ല്ല, ആ​ക്ര​മ​ണ​ത്തി​നു പി​ന്നു​ള്ള സം​ഘം, ത​ല​വ​ന്‍റെ പേ​ര്, മ​റ്റ് അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ തു​ട​ങ്ങി വി​ശ​ദ​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ഇ​ന്ത്യ ന​ൽ​കി​യ​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നു 10 ദി​വ​സം മു​മ്പാ​ണ് ശ്രീലങ്കയ്ക്ക് ഇ​ന്ത്യ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മൂന്ന് പേജുള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ.​എ​സ്) കൂ​ട്ട​ക്കൊ​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ങ്കി​ലും നാ​ഷ​ണ​ൽ തൗ​ഹീ​ദ് ജ​മാ അ​ത്തിന്‍റെ (എൻ.ടി​.ജെ) പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം പ്ര​ധാന​മാ​യും ന​ട​ക്കു​ന്ന​ത്. ഐ.​എ​സു​മാ​യി ഇ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇതുവരെ 60 പേ​ർ പി​ടി​യി​ലാ​യിട്ടുണ്ട്. ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എൻ.ടി​.ജെ യു​ടെ ത​മി​ഴ്നാ​ട്ടി​ലെ കൂട്ടാളികളുടെ താ​വ​ള​ങ്ങ​ൾ റെ​യ്ഡ് ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ വി​ശ​ദ​മാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ൻ ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഇന്ത്യയുടെ ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന ശ്രീ​ല​ങ്ക​യു​ടെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യുടെയും, പോ​ലീ​സ് മേധാവിയുടെയും ​രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹേ​മ​സി​രി ഫെ​ർ​ണാ​ണ്ടോ​യും, പോ​ലീ​സ് ഐ​.ജി പു​ജി​ത് ജയ​സു​ന്ദ​ര​യും ഇ​ന്ന​ലെ രാ​ജി​ന​ല്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *