Mon. Dec 23rd, 2024
പാലക്കാട്:

കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠന്‍. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ല. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാലക്കാട് ഡിസിസി ഫണ്ട് പിരിച്ചിട്ടില്ല. അതാണ് കെപിസിസി വിഹിതം കിട്ടാതിരുന്നത്. കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വി.കെ.ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചുവെന്നും രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയതെന്നും ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *