Thu. Apr 25th, 2024
ചെന്നൈ:

മെയ് 19 നു നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എ.ഐ.എ.ഡി.എം.കെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

വി.പി. കന്ദസാമി സൂളൂരിൽ നിന്നും, വി. സെന്തിൽനാഥൻ അറവാക്കുറിച്ചിയിൽ നിന്നും, എസ്. മുനിയാണ്ടി തിരുപ്പറംകുണ്ഡ്രത്തിൽ നിന്നും, പി. മോഹൻ ഒറ്റപ്പിടാരം മണ്ഡലത്തിൽ നിന്നും മത്സരിക്കും.

പി.മോഹൻ മുൻപ് എം.എൽ.എ. ആയിട്ടുണ്ട്.

അറവാക്കുറിച്ചിയിൽ നിന്നും സുളൂർ മണ്ഡലത്തിൽ നിന്നും ഉള്ള എംഎൽ.എമാർക്ക് അയോഗ്യത കല്പിച്ചതുകാരണമാണ് അവിടെ വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.

ഒറ്റപ്പാടാരം, തിരുപ്പറംകുണ്ഡ്രം എന്നീ മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ മരണം കാരണമാണ് അവിടങ്ങളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *