വായന സമയം: 1 minute

 

ദുബായ്:

ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി 4.14%വും അല്ലാത്ത സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാമെന്നും മന്ത്രാലയം നിജപ്പെടുത്തി. അടുത്ത അധ്യയന വർഷം മുതലാണ് നിയമം നടപ്പിൽ വരിക.

ഇത് സംബന്ധിച്ച നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിനു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ദുബായ് സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസം ആവും.

ദുബായ് സ്കൂൾ ഇൻസ്‌പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുക. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനക്ക് അനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇത് നിർണ്ണയിക്കുക.

Leave a Reply

avatar
  Subscribe  
Notify of