ആധുനിക ഫുട്ബാളിന്റെ മുഖച്ഛായ മാറ്റിയ സാങ്കേതിക വിദ്യ എന്ന രീതിയിലാണ് വാര് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി. യൂറോപ്പ്യന്‍ ലീഗുകളില്‍ പലയിടത്തും വാര് ഉപായയോഗിച്ച് തുടങ്ങി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ വാറിന്റെ സേവനം പ്രശംസിക്കപ്പെട്ടു. ജര്‍മ്മനിയില്‍ ബുണ്ടസ് ലീഗയില്‍ വാര് വന്നിട്ട് നാളേറെയായി. രണ്ടാം ഡിവിഷനിലും വാര് കൊണ്ട് വരാനാണ് ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് തീരുമാനിച്ചിരിക്കുന്നത്. അടുത്ത സീസണ് മുതലാകും ബുണ്ടസ് ലീഗ 2 ല്‍ വാര് വരിക. അടുത്ത ജൂലായിലാണ് സീസണ് ആരംഭിക്കുക. അതിനു മുന്നോടിയായി വാര് കൊണ്ട് വരികയാണ് ലക്ഷ്യം.