Wed. Jan 22nd, 2025

ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് വെറുതെ ഒരു രസത്തിനാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി ആദ്യം പറഞ്ഞിരുന്നത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ത്ഥിയെങ്കിൽ, അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം അതൊരു രസത്തിന് പറഞ്ഞതാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍, ഷാനി മോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും, തോല്‍ക്കുന്ന സീറ്റാണ് ഷാനിമോള്‍ക്ക് കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *