Sun. Dec 22nd, 2024
ഗോവ:

ഗോവയില്‍ ഇന്ന് ബി.ജെ.പിക്ക് പരീക്ഷണദിനം. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും, മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. അത്‌കൊണ്ട് തന്നെ 19 പേരെ കൂടെ നിര്‍ത്തിയാല്‍ ബി.ജെ.പിക്ക് നിലവില്‍ ഭരണം തുടരാം.

ബി.ജെ.പി. 12, ജി.എഫ്.പി.- 3, എം.ജി.പി.- 3, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14 ഉം എന്‍.സി.പിക്ക് ഒരു അംഗവുമുണ്ട്. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *