Wed. Apr 24th, 2024
കോട്ടയം:

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനായി പ്രചരണത്തിനിറങ്ങുമെന്ന് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചതിന്റെ സൂചനയുമായി കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ പി.ജെ. ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴിക്കാടന് വിജയാശംസകള്‍ നേര്‍ന്ന പി.ജെ. ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി.

പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിര്‍ത്തരുതെന്നു തോമസ് ചാഴിക്കാടനോട് പി.ജെ. ജോസഫ് നിര്‍ദേശിച്ചു. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചു. 20 ന് കോട്ടയം മണ്ഡലത്തിലെ കണ്‍വെഷനില്‍ പങ്കെടുക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും പ്രചാരണത്തില്‍ സജീവമായിറങ്ങുമെന്ന് പിജെ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *