Fri. Mar 29th, 2024
തിരുവനന്തപുരം:

ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം. നിര്‍ദ്ദേശം. വേദികളില്‍ ഇത്തരം വിഷയം ചര്‍ച്ചയായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കില്‍ സര്‍ക്കാരിനു നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കണം. പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ നിയമസഭാ മണ്ഡലം തലത്തില്‍ പരിശീലനം നല്‍കുന്നവര്‍ക്കാണു നിര്‍ദ്ദേശം. വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *