Thu. Mar 28th, 2024
ന്യൂസിലാൻഡ്:

ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മലയാളിയായ അന്‍സി ബാവയുടെ കുടുംബത്തെ സി.പി.എം. സംസ്ഥാന അധ്യക്ഷന്‍ കോടിയേരി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അന്‍സിയുടെ ഉമ്മയെ അറിയിച്ചു. നോര്‍ക്കയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കോടിയേരി അറിയിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആന്‍സിക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള വായ്പാ കുടിശ്ശികയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും കോടിയേരി അറിയിച്ചു. 50 പേരാണ് ന്യൂസിലാന്‍ഡിലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. അക്രമിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *