Fri. Mar 29th, 2024
ന്യൂഡൽഹി:

കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ​​​.ടി.എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​നോ കാ​​​ഷു​​​മാ​​​യി ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.​​​ഐ. ആണ് ഇന്ത്യയിൽ ആദ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​തെ ഇന്ത്യയിലെ 16,500 എസ്.ബി.​​​ഐ. എ​​​ടി​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ യോ​​​നോ വ​​​ഴി പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാം. YONO എന്നത് “you only need One” എന്നതിന്റെ ചുരുക്കപ്പേരാണ്.

യോനോ കാഷ് സംവിധാനം നടപ്പിലായാല്‍ എ.ടി.എം. കാര്‍ഡുകള്‍ ഇല്ലാതാകും. അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ യോ​​​നോ വ​​​ഴി എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഒ​​​രൊ​​​റ്റ കു​​​ട​​​ക്കീ​​​ഴി​​​നു​​​ള്ളി​​​ലാ​​​ക്കി ഒ​​​രു ഡി​​​ജി​​​റ്റ​​​ൽ ലോ​​​കം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നതെന്നു എസ്.ബി.​​​ഐ. ചെ​​​യ​​​ർ​​​മാ​​​ൻ ര​​​ജ​​​നീ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ വ​​​രും​​നാ​​​ളു​​​ക​​​ളി​​​ൽ യോ​​​നോ​​​യി​​​ൽ നി​​​ന്നും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് എസ്.ബി.​​​ഐ.

യോ​​​നോ കാ​​​ഷു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന എ.​​​ടി​​​.എ​​​മ്മു​​​ക​​​ൾ, യോ​​​നോ കാ​​​ഷ് പോ​​​യി​​​ന്റ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടും. സ്കി​​​മ്മിം​​​ഗ്, ക്ലോ​​​ണിം​​​ഗ് ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​വെ​​​ന്ന​​​തി​​​നു പു​​​റ​​​മെ ര​​​ണ്ട് ഓതന്റി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ഇ​​​തി​​​ന്റെ പ്ര​​​ത്യേ​​​ക​​​ത.

ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി ആ​​​റ​​​ക്ക​​​ങ്ങ​​​ളു​​​ള്ള യോ​​​നോ കാ​​​ഷ് പി​​​ൻ ത​​​യാ​​​റാ​​​ക്ക​​​ണം. ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​റ​​​ക്ക​​​ങ്ങ​​​ളു​​​ള്ള റ​​​ഫ​​​റ​​​ൻ​​​സ് ന​​​മ്പർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ നമ്പറിലേക്ക് എസ്.എം.​​​എ​​​സ് ആ​​​യി ല​​​ഭി​​​ക്കും. അ​​​ടു​​​ത്ത അ​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള യോ​​​നോ കാ​​​ഷ് പോ​​​യി​​​ന്റ് വ​​​ഴി പി​​​ൻ ന​​​മ്പ​​​റും റെ​​​ഫ​​​റ​​​ൻ​​​സ് ന​​​മ്പ​​റും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ, വ​​​രും​​നാ​​​ളു​​​ക​​​ളി​​​ൽ യോ​​​നോ​​​യി​​​ൽ നി​​​ന്നും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് എസ്.ബി.​​​ഐ.

Leave a Reply

Your email address will not be published. Required fields are marked *