Wed. Jan 22nd, 2025
ക്രൈ​​​​​​​​​​സ്റ്റ്ച​​​​​​​​​​ർ​​​​​​​​​​ച്ച്:

ന്യൂസിലൻഡിലെ മോസ്കിൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ത്തി​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി അ​​ൻ​​സി അ​​​ലി​​​ബാ​​​വ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീഷ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 50 ആ​​​യെ​​​ന്നും ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. ​​​അ​​​ൽനൂ​​​ർ മോ​​​സ്കി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ ഒ​​​രു മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. ആ​​​ൻ​​​സി, മെ​​​ഹ്ബൂ​​​ബ് ഖോ​​ഖ​​​ർ, റ​​മീ​​​സ് വോ​​​റ, അ​​​സി​​​ഫ് വോ​​​റ, ഒ​​​സൈ​​​ർ കാ​​​ദി​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ഇന്ത്യക്കാർ. ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ വീ​​​സ ഉ​​​ൾ​​​പ്പെ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക്രൈ​​​സ്റ്റ്ച​​​ർ​​​ച്ചി​​​ൽ എ​​​ത്തു​​​ന്ന ബ​​​ന്ധു​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്കു ര​​​ക്തം​​​ദാ​​​നം ചെ​​​യ്യണ​​​മെ​​​ന്നു മ​​​റ്റൊ​​​രു ട്വീ​​റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ ക​​​മ്മീ​​ഷ​​ൻ അ​​​ഭ്യ​​​ർ​​ഥി​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 48 പേ​​​രി​​​ൽ ര​​​​​​ണ്ടു വ​​​​​​യ​​​​​​സു​​​​​​ള്ള ആ​​​​​​ൺ​​​​​​കു​​​​​​ഞ്ഞും നാ​​​​​​ലു വ​​​​​​യ​​​​​​സു​​​​​​ള്ള പെ​​​​​​ൺ​​​​​​കു​​​​​​ഞ്ഞും ഉ​​​ൾ​​​പ്പെ​​​ടെ 12 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാൽ ജഹാംഗീർ ഇപ്പോൾ വെന്‍റിലേറ്ററിലാണ്. ജഹാംഗീറിന്‍റെ രണ്ട് സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് മരിച്ച മലയാളി. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന ആൻസി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ആൻസി അലി ബാവയുടെ മൃതദേഹം ന്യൂസീലാന്‍ഡിൽ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സർക്കാർ ആൻസി അലിയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ അഭ്യർത്ഥന നിരസിച്ച ആന്‍സിയുടെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അറിയിക്കുകയായിരുന്നു.

നോർക്ക വഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് കുടുംബം അറിയിച്ചു. 7 ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്.

വെടിവെയ്പ് നടത്തിയ ബ്രെണ്ടണ്‍ ഹാരിസണ്‍ ടറന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. നഗ്നപാദനായി, കോടതി വരാന്തയിലൂടെ നടന്നാണ് അയാള്‍ കോടതിമുറിയിലെത്തിയത്. ജയില്‍പുള്ളികള്‍ക്ക് ന്യൂസീലന്‍ഡില്‍ നല്‍കാറുള്ള കട്ടിയുള്ള വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. തന്നെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വെള്ളക്കാരുടെ ദുരഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടുക മാത്രം ചെയ്തു. ബ്രണ്ടണു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ വിധിപ്രസ്താവത്തെ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം വാങ്ങിനല്‍കാനും അദ്ദേഹം ശ്രമിച്ചില്ല.

തലയില്‍ കെട്ടിവെച്ച ക്യാമറ ഉപയോഗിച്ച് താന്‍ നടത്തിയ നരഹത്യ സോഷ്യല്‍ മീഡിയയില്‍ ലൈവായി ഇയാള്‍ സംപ്രേഷണം ചെയ്തിരുന്നു. തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന കാര്യങ്ങളൊന്നും വീഡിയോയില്‍ നിന്നും മറച്ചുപിടിക്കാന്‍ ബ്രണ്ടണ് തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല. രക്ഷപ്പെടാനല്ല, പിടികൂടുന്നെങ്കില്‍ പിടികൂടട്ടെ എന്ന മട്ടിലായിരുന്നു ഇയാള്‍ ആ ക്രൂരകൃത്യം നടത്തിയത്.

2017 നവംബറിലാണ് ഇയാള്‍ തോക്കുകൈവശം സൂക്ഷിക്കാനുള്ള ലൈസന്‍സ് നേടിയത്. ‘എ’ കാറ്റഗറി അനുമതിയാണ് ബ്രണ്ടണ് നല്‍കിയിരുന്നത്. ലൈസന്‍സ് കിട്ടി തൊട്ടടുത്ത മാസം മുതല്‍ തന്നെ ഇയാള്‍ തോക്കുകള്‍ വാങ്ങാന്‍ ആരംഭിച്ചിരുന്നു. ഇതില്‍ അഞ്ച് തോക്കുകളാണ് ആക്രമണത്തിനുപയോഗിച്ചത്. ഉഗ്രശേഷിയുള്ള രണ്ട് സെമി ഓട്ടോമാറ്റിക്ക് റൈഫിളുകളും രണ്ട് ഷോട്ട് ഗണ്ണുകളും ഒരു ലിവര്‍ ആക്ഷന്‍ തോക്കും ഉപയോഗിച്ചായിരുന്നു ആക്രമണം.പോയിന്റ് ബ്ലാങ്കില്‍ തുരുതുരാ നടത്തിയ വെടിവെപ്പ് പബ്ജി എന്ന വീഡിയോ ഗെയിമിനെ ഓര്‍മിപ്പിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ തന്നെയുള്ള പ്രാദേശിക കോടതിയിലാണ് ഇയാളെ ഹാജരാക്കിയിരുന്നത്. കനത്ത സുരക്ഷയായിരുന്നു ഇതിനായി ന്യൂസീലന്‍ഡ് പൊലീസ് ഒരുക്കിയിരുന്നത്. ഏപ്രില്‍ 5ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇയാള്‍ക്കു പുറമേ രണ്ട്‌പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നത് പൊലീസിനെ അമ്പരപ്പിക്കുന്നു.

ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ഈ വെടിവെയ്പ്പ്. ഭീകരാക്രമണമായിട്ടാണ് ഭരണകൂടം ഇതിനെ കാണുന്നത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി. തോക്കുകള്‍ കൈവശം വെയ്ക്കുന്നതിന് അനുമതി നല്‍കുന്ന രാജ്യത്തെ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *