Thu. Apr 25th, 2024
കൊല്‍ക്കത്ത:

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം. ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന-​ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കൊൽ​ക്ക​ത്ത പോ​ലീ​സാ​ണ് ഷ​മി​ക്കെ​തിരെ അ​ലി​പു​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 488 എ, 354 ​എ എന്നീ ജാമ്യമില്ലാ വ​കു​പ്പു​ക​ളാ​ണ് ഷമിക്കെതിരെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ.​സി​.സി. ലോ​ക​ക​പ്പ് ജൂണിൽ തുടങ്ങാനിരിക്കെ, കു​റ്റ​പ​ത്രം ചു​മ​ത്തി​യ​തു ഷമിക്കും ഇന്ത്യൻ ടീമിനും വ​ൻ തി​രി​ച്ച​ടി​യാ​കും. ഇ​ന്ത്യ​ൻ ടീ​മി​ൽ ഉൾപ്പെടുമെന്ന് ഉറപ്പുള്ള പേ​സ് ബൗ​ള​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് ഷമി.

ഷ​മി​ക്കെ​തി​രേ ഗാ​ർ​ഹി​ക പീ​ഡ​നം ഉൾപ്പടെ നിരവധി പരാതികൾ ആ​രോ​പി​ച്ച് ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ നേ​ര​ത്തെ, അ​ലി​പു​ർ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പരസ്ത്രീ ബന്ധവും, ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹ​സി​ൻ ജ​ഹാ​ൻ ഉന്നയിച്ചിരുന്നു. കൂടാതെ ഏതാനും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കു​ടും​ബ​ത്തിന്റെ​ സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​ഴു ല​ക്ഷം രൂ​പ വീ​തം മാ​സം​തോ​റും ഷ​മി​യി​ൽ​നി​ന്നു വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് ഹ​സി​ൻ ആ​വ​ശ്യ​പെട്ടിരുന്നു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ച കോ​ട​തി 80,000 രൂ​പ വീ​തം മ​ക​ൾ​ക്കു ന​ൽ​കാ​ൻ വി​ധി​ച്ചി​രു​ന്നു.

എന്നാൽ, ഒത്തുകളി ആരോപണം അന്വേഷിച്ച ബി.സി.സി.ഐ ഷമിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഐ.പി.എല്ലും, ലോകകപ്പും തുടങ്ങാനിരിക്കെ, താരത്തെയും ഇന്ത്യൻ ടീമിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഈ നടപടി.

ഒരു ഘട്ടത്തില്‍ ആരോപണങ്ങള്‍ തുടരെത്തുടരെ തളര്‍ത്തിയ ഇന്ത്യന്‍ പേസര്‍, ഒരിടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണു നടത്തിയത്. ഓസ്‌ട്രേലിയയിലേയും, ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിംഗ പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഷമിക്കെതിരെ നിലനില്‍ക്കുന്ന കേസില്‍ കൊല്‍ക്കത്ത പോലീസ് പുതിയൊരു കുരുക്കുമായി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *