Fri. Mar 29th, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിൽ നിന്നും നളിനി നെറ്റോ രാജി വെച്ചു. ചൊവാഴ്ച ഉച്ച വരെ ഓഫീസില്‍ പ്രവര്‍ത്തിച്ചതിന്റെ ശേഷമാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍, രാജിക്കത്ത് സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം.

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരാന്‍ നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *