Thu. Apr 18th, 2024
മും​ബൈ:

ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67 പോ​യി​ന്‍റ് (1.04 ശ​ത​മാ​നം) ക​യ​റി 37,054.1 ൽ ​ക്ലോ​സ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് 37,121.22ൽ ക്ലോ​സ് ചെ​യ്ത​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലോ​സിം​ഗാ​ണി​ത്. നി​ഫ്റ്റി 132.65 പോ​യി​ന്‍റ് (1.2 ശ​ത​മാ​നം) ക​യ​റി 11,168.05 ൽ ​ക്ലോ​സ് ചെ​യ്തു. സെ​പ്റ്റം​ബ​ർ 26 നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലോ​സിം​ഗാ​ണി​ത്. മാ​ർ​ച്ചി​ൽ മാ​ത്രം സെ​ൻ​സെ​ക്സ് 1253.78 പോ​യി​ന്‍റും നി​ഫ്റ്റി 375.55 പോ​യി​ന്‍റും ക​യ​റി.

സെൻസെക്സ് 339 പോയന്റ് ഉയർന്ന് 37393 ലും നിഫ്റ്റി 98 പോയന്റ് 11266 ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1323 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. പവർ ഗ്രിഡ് കോർപ്പറേഷൻ, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഹിന്റാൽകോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, റിലയൻസ്, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, ഒ.എൻ.ജി.സി, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ബാ​ലാ​ക്കോട്ട് ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഓ​ഹ​രി കമ്പോളങ്ങൾ മെ​ല്ലെ തിരിച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സിം​ഗ​പ്പൂ​ർ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നി​ക്ഷേ​പ കമ്പനി ഭാ​ര​തി എ​യ​ർ​ടെ​ലി​ൽ 5000 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് എ​യ​ർ​ടെ​ൽ ഓ​ഹ​രി​വി​ല എ​ട്ടു ശ​ത​മാ​നം ക​യ​റി. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ജി​യോ​യു​ടെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ പ്ര​ത്യേ​ക കമ്പനിയുടേതാക്കിയിട്ട് ഓ​ഹ​രി വി​ല്ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് റി​ല​യ​ൻ​സി​ന്‍റെ​യും വി​ല ഉ​യ​ർ​ത്തി.

ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളെ​പ്പ​റ്റി വി​ദേ​ശ ബ്രോ​ക്ക​റേ​ജു​ക​ൾ ന​ല്ല പ്ര​തീ​ക്ഷ​യാ​ണു പു​ല​ർ​ത്തു​ന്ന​ത്. സെ​ൻ​സെ​ക്സ് ഇ​ക്കൊ​ല്ലം 40,000 ക​ട​ക്കു​മെ​ന്നു ബി​എ​ൻ​പി പാ​രി​ബ ക​രു​തു​ന്നു. മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി സെ​ൻ​സെ​ക്സ് 42,000 ക​ട​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു. ബു​ൾ തരം​ഗ​മു​ണ്ടാ​യാ​ൽ 47,000 വ​രെ എ​ത്താം, അ​ഥ​വാ താ​ഴോ​ട്ടാ​യാ​ൽ 33,000 വ​രെ​യാ​കും സെ​ൻ​സെ​ക്സ് എ​ന്ന് അ​വ​ർ ക​ണ​ക്കാ​ക്കു​ന്നു. വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​വു​മാ​യി വ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ രൂ​പ​യ്ക്കു ക​രു​ത്താ​യി. ഡോ​ള​ർ​വി​ല വീ​ണ്ടും 70 രൂ​പ​യ്ക്കു താ​ഴെ​യാ​യി. ഇ​ന്ന​ലെ മാ​ത്രം 27 പൈ​സ​യാ​ണു ഡോ​ള​റി​നു കു​റ​ഞ്ഞ​ത്. ഡോ​ള​ർ 69.88 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്തു. വി​ദേ​ശ​ത്തു ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ണു നി​ല്ക്കു​ന്ന​തും ഡോ​ള​റി​നു ചി​ല്ല​റ ദൗ​ർ​ബ​ല്യം ഉ​ണ്ടാ​യ​തും രൂ​പ​യ്ക്കു സ​ഹാ​യ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *