Tue. Apr 23rd, 2024
കൊച്ചി:

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സഹായം ആവശ്യമായ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍രേഖകളുടെ അടിസ്ഥാനത്തില്‍ പരീക്ഷാനുകൂല്യം നല്‍കാം. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വൈകി ലഭിച്ച, സവിശേഷസഹായം ആവശ്യമായിവരുന്ന 21 തരം രോഗങ്ങളുള്ള കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി. വിജ്ഞാപനപ്രകാരമുള്ള ആനുകൂല്യം നല്‍കാം.

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അവരുടെ മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെയും ഐ.ക്യു.(ബുദ്ധിമാനം) റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സഹായം നല്‍കാം. ഐ.ക്യു. 71 മുതല്‍ 85 വരെയുള്ളവര്‍ക്ക് അധികസമയവും 86 മുതല്‍ 110 വരെയുള്ളവര്‍ക്ക് സ്‌ക്രൈബിന്റെയോ, വ്യാഖ്യാതാവിന്റെയോ സഹായവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അനുവദിക്കാമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *