Thu. Apr 18th, 2024
ലഖ്നൗ:

പുല്‍വാമ ആക്രമണത്തിനു ശേഷം, അതിര്‍ത്തിയില്‍ ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ഉത്തര്‍പ്രദേശിലെത്തിയ ശേഷം  മാദ്ധ്യമങ്ങളോടു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കാരണം തിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാൻ പിടികൂടിയ വ്യോമസേന പൈലറ്റിനെ, ഇന്ത്യക്ക് കൈമാറുന്ന ദിവസത്തിലാണ് തിരഞ്ഞെടുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്കു പുറമെ, വിദേശത്തുള്ള സ്വത്തു വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദായ നികുതി വകുപ്പ് അതു പരിശോധിക്കും. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമായ ഈ വിവരങ്ങളില്‍ വല്ല പൊരുത്തക്കേടും കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്കു ശേഷം ബി.ജെ.പി റാലിയില്‍, രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും, തന്നെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. മോദിയാണ് ഒരേയൊരു ലോക നേതാവ് എന്ന് അമിത് ഷായും പ്രസ്താവന നടത്തിയിരുന്നു. കൂടാതെ പാക് അധീന കാശ്മീരില്‍ നടത്തിയ വ്യോമാക്രമണം മൂലം ലോക്‌സഭ തിരഞ്ഞെടുപ്പില്‍, മോദി തരംഗം വീശിയടിക്കുമെന്ന കര്‍ണ്ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളിലെ സൈന്യത്തിന്‍റെ ത്യാഗത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷാസ്ഥിതി വഷളായി വരികയാണെന്നും, പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകാത്തത് ഖേദകരമാണെന്നും യോഗം വിമര്‍ശിച്ചു.  21 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളാണ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

അതിനിടെ  മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സിലിലേക്ക് നടന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വലിയ നേട്ടമുണ്ടാക്കി. സി​ല്ലോ​ദ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​രു​പ​ത്താ​റി​ല്‍ 24 സീ​റ്റും കോ​ണ്‍​ഗ്ര​സ് നേ​ടി. ബി.​ജെ.​പി​ക്കു ര​ണ്ടു സീ​റ്റു മാ​ത്ര​മാ​ണു നേ​ടാ​നാ​യ​ത്. ശി​വ​സേ​ന​യ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ള്‍​ക്കു സീ​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *