Thu. Apr 25th, 2024

 

ഇരുപതാം നൂറ്റാണ്ടിന്റെ നേട്ടമായി കണക്കാക്കുന്നത് മനുഷ്യ രാശിയുടെ ഐക്യു (ഇന്റലിജൻസ് കോഷ്യന്റ്) നിലവാരം മെച്ചപ്പെട്ടതാണ്. ദശാബ്ദങ്ങളായി ഇത്തരം ഐക്യു ലെവലുകള്‍ ഉയരുന്നതിനെ ഫ്ളെയിങ് എഫക്ട് എന്നാണ് പറയുന്നത്. ഓരോ 10 വര്‍ഷത്തിലും 3 പോയിന്റ് ഐക്യു ലവല്‍ ഉയരുന്നതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഐക്യൂ ലെവല്‍ താഴുന്നതായിട്ടാണ് പറയപ്പെടുന്നത്.

ഐക്യു ലവല്‍ താഴുന്നത് സാധാരണയായി ആശങ്കപ്പെടെണ്ട കാര്യമല്ല. ഒരാളുടെ ഐക്യു അയാളുടെ വിദ്യാഭ്യാസം, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് സാധാരണയായി ചെറിയ ഗ്രൂപ്പുകളിലാണ് കണ്ടു വരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഒരു ചെറിയ ജനവിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളേയും ബാധിക്കുന്നതായി കണ്ടെത്തി.

നോര്‍വൈയിലെ മുഴുവന്‍ പ്രദേശത്തും ജനങ്ങളുടെ ഐക്യു നിലവാരം താഴുന്നതായി പ്രസ്തുത പഠന റിപ്പോർട്ട് കണ്ടെത്തി. നോര്‍വേയിലെ റഗ്‌നര്‍ ഫിഷര്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ നോര്‍വേജിയന്‍ സൈനികര്‍ക്ക് 1970 മുതല്‍ 2009 വരെ നിര്‍ബന്ധിത സൈനിക സേവനത്തിനു മുമ്പ് 730,000 ഐക്യു പരിശോധനകള്‍ നടത്തിയപ്പോള്‍, ശരാശരി ഐക്യു സ്‌കോര്‍ യഥാര്‍ത്ഥത്തില്‍ കുറയുന്നതായി കണ്ടെത്തി. നോര്‍വേജിയന്‍ പുരുഷന്‍മാരിലെ ഓരോ തലമുറയിലും ഏകദേശം 7 പോയിന്റ് നിരക്കില്‍ കുറയുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിസ്ബ് ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഫ്‌ലിന്‍ എഫക്റ്റ് റിവൈഡ് ചെയ്തുവെന്ന് കണ്ടുപിടിച്ച ആദ്യ പഠനമല്ല, എന്നിരുന്നാലും അത് ഏറ്റവും കൂടുതല്‍ വിശ്വസനീയമായതാകാം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

പുരോഗമന സമൂഹത്തിനു ഇത് അല്പം ഭീതിജനകമായ ഒരു വാര്‍ത്തയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഐക്യു സ്‌കോറുകള്‍ തെറ്റായ ദിശയിലേക്ക് നയിക്കുന്നത് എന്തു കാരണത്താല്‍ ആണ്?

ഇത് ജനിതകമാണോ എന്ന് ആദ്യം ചിന്തിച്ചേക്കാം. പഠനവിധേയമാക്കിയ ചില പ്രത്യേക വിഭാഗത്തില്‍ ഇത് കാണപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ ഗവേഷണത്തില്‍ ഒരു ചെറിയ കുടുംബത്തിനുള്ളില്‍ത്തന്നെ ഐക്യു കുറയുന്നുണ്ടെന്നു വ്യക്തമാക്കുന്നു. മാര്‍ജിനല്‍ റെവലൂഷന്‍ ബ്ലോഗര്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ടൈലര്‍ കോവന്‍ പറയുന്നത്, പ്രകൃതിയെ നമ്മള്‍ വളരെ വികലമാക്കിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിച്ചത് എന്നാണ്.

അനാരോഗ്യകരമായ ആധുനിക ഡയറ്റുകളും, വളര്‍ന്നുവരുന്ന നിലവാരം, മാധ്യമങ്ങള്‍, സ്‌കൂളുകളുടെ നിലവാരം, വായനയുടെ പ്രാധാന്യം കുറയുന്നതോ ആണ് മറ്റു കാരണങ്ങള്‍ ആയി ഇവര്‍ സൂചിപ്പിക്കുന്നത്.

ഐക്യു പരിശോധനകളുടെ ഒരു സാങ്കേതിക വിവരണമാകാം ഇതിനു കാരണം. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ് (നിങ്ങള്‍ പഠിച്ച എല്ലാ കാര്യങ്ങളും ചിന്തിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുക) ദ്രാവക ബുദ്ധി (പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുളള നിങ്ങളുടെ കഴിവ്) എന്നിവയ്ക്കിടയില്‍ ശാസ്ത്രജ്ഞന്മാര്‍ ഒരു വ്യത്യാസം കാണുന്നു. ഐക്യു പരിശോധനകള്‍ സാധാരണയായി ക്രിസ്റ്റലീകരിക്കപ്പെട്ട ബുദ്ധിശക്തിയിലാണ്
അളക്കുക, അതിനാല്‍ ഓര്‍മ്മകളില്‍ പ്രാഗല്‍ഭ്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്‌കോറുകള്‍ കുറയുന്നു. ഈ വിശദീകരണം സത്യമാണെങ്കില്‍, വിദ്യാര്‍ത്ഥികള്‍ എക്കാലത്തും സ്മാര്‍ട്ടായി നിലകൊള്ളും.

എന്നാല്‍ ഐക്യു നിലവാര തകര്‍ച്ച ഇന്നും ഒരു നിഗൂഡതയായി നിലനില്‍ക്കുന്നു. എന്തൊക്കെ പഠനങ്ങള്‍ കൊണ്ടുവന്നാലും നമ്മുടെ കമ്പ്യൂട്ടര്‍ ജോലികളും, ജീവിത രീതികളും, ജങ്ക് ഫുഡുകളും തലച്ചോറിനെ ബാധിക്കുന്നുവെന്ന ഭയം ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *