Sat. Apr 20th, 2024
പത്തനംതിട്ട:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നു കേരളത്തിലെത്തും. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പത്തനംതിട്ടയില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുമായുള്ള യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്തു തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. വൈകീട്ട് പത്തനംതിട്ടയിൽ രണ്ടു യോഗങ്ങളില്‍ ആദിത്യനാഥ് പങ്കെടുക്കും.

പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തനം ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *