Wed. Apr 24th, 2024
ശ്രീനഗര്‍:

ജമ്മു കാശ്മീരിലെ പുൽവാമയില്‍ സ്വകാര്യ സ്‌കൂളിനു നേരെ ബോംബാക്രമണം. നര്‍ബാലിലെ ഫാലിയ ഇ മിലാത് സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനം ഏതു തരത്തില്‍ നടന്നതാണ് എന്നതിന് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ക്ലാസ്സ് മുറിക്കുള്ളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *