Sat. Apr 20th, 2024

എറണാകുളം:

കേരള കത്തോലിക്ക സഭ നവീകരണ പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരത്തിൽ, എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിൽ ഇടയലേഖനം കത്തിച്ചു.

സിറോ മലബാർ സഭ സിനഡ് തീരുമാനങ്ങൾ അടങ്ങിയ സര്‍ക്കുലര്‍ കത്തിച്ചായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. സിനഡ് സർക്കുലർ വൈദികർക്കും അൽമായർക്കും സന്യസ്തർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.


മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് പള്ളികളിൽ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിലക്കുകൾ ഏർപ്പെടുത്തിക്കൊണ്ട് ഈ ഇടയലേഖനം.

വൈദികരുടേയും കന്യാസ്ത്രീകളുടേയും അച്ചടക്ക ലംഘനത്തിനെ പരമാർശിച്ചുകൊണ്ടും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനെതിരെയുമാണ് സിനഡിന്റെ താക്കീതുകൾ. തൃപ്തികരമായ കാരണങ്ങൾ ഇല്ലെങ്കിൽ നടപടി സ്വീകരിക്കാനും സിനഡ് ശുപാർശ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *