Fri. Apr 19th, 2024

ന്യൂഡൽഹി

Holi_Trains16
യാത്രക്കാ‍ർക്ക് അനുകൂലപദ്ധതികളുമായി റെയിൽ‌വേ

റെയിൽ‌വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിൽ നിന്നോ, ഐ ആർ സി ടി സി(IRCTC)യുടെ വെബ്സൈറ്റു വഴിയോ. ഏതു മാർഗ്ഗത്തിലായാലും റെയിൽ‌വേ ടിക്കറ്റുകൾ ബുക്കു ചെയ്യുന്നതിന് ഡെബിറ്റ് കാർഡു വഴി പണം നൽകിയാൽ, മർച്ചന്റ് ഡിസ്ക്കൌണ്ട് നിരക്ക് (Merchant Discount Rate (MDR) തുകകൾ യാത്രക്കാരിൽ നിന്നും ഈടാക്കില്ലെന്ന് ഭാരതീയ റെയിൽ‌വേ അറിയിച്ചു.

എന്നാൽ ഈ കിഴിവ് ഒരു ലക്ഷം രൂപയ്ക്കുവരെയുള്ള ബുക്കിംഗിനു മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ഈ പദ്ധതി പ്രകാരമുള്ള നിർദ്ദേശങ്ങൾ, ധനകാര്യമന്ത്രാലയത്തിന്റെ, ധനകാര്യ സേവന വകുപ്പിൽ നിന്ന് ബാങ്കുകൾക്കു കൊടുത്തിട്ടുണ്ട്. ഇത് പണം ഉപയോഗിക്കാതെയുള്ള, ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കുന്നതിനു സഹായകമാവും.

ഐ ആർ സി ടി സിയിലൂടെയോ, കൌണ്ടറിലൂടെയോ ഉള്ള, ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന എല്ലാ തുകകളും റെയിൽ‌വേ മന്ത്രാലയം വഴി, ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് പോകുമെന്നും, ഇത്തരം ഇടപാടുകൾ സർക്കാരിന്റെ വരുമാനമായി കണക്കാക്കപ്പെടുമെന്നും, റെയിൽ‌വേ മന്ത്രാലയം, ധനവ്യയവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ ഇടപാടുകളുടെ ആനുകൂല്യം പൊതുജനങ്ങളിലേക്ക് എത്തണമെന്നും, സർക്കാരിന് പണം നൽകുമ്പോൾ, അവർക്ക് മർച്ചന്റ് ഡിസ്ക്കൌണ്ട് നിരക്ക് ചെലവാക്കേണ്ടി വരരുതെന്നുമാണ്.

റിസർവ്വു ചെയ്യാത്ത ടിക്കറ്റുകൾ അൺ റിസേർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം വഴി (ടിക്കറ്റ് ആദ്യം ബുക്കു ചെയ്യേണ്ടാത്ത രീതി) വഴി നൽകപ്പെടുമ്പോൾ, അത് പ്രാദേശിക ഭാഷയിൽ അച്ചടിക്കുന്ന ഒരു പദ്ധതിയും ഭാരതീയ റെയിൽ‌വേ തുടങ്ങിയിട്ടുണ്ട്. അത് ആദ്യമായി വന്നത് കന്നഡ ഭാഷയിലാണ്.

തെക്കു പടിഞ്ഞാറൻ റെയിൽ‌വേയുടെ കീഴിലുള്ള, മൈസൂരു, ബംഗളൂരു, ഹുബ്ബള്ളി എന്നീ സ്റ്റേഷനുകളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഈ സ്റ്റേഷനുകളിൽ നിന്നും ഇത്തരത്തിലുള്ള ടിക്കറ്റുകൾ മാർച്ച് 1 മുതൽ ലഭ്യമാവും.

മാർച്ച് 2 മുതൽ ഇത് കർണ്ണാടകയിലെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *