Fri. Mar 29th, 2024

ഷിൻ ജിയാംഗ്, ചൈന

V0041471 A Chinese prisoner is lead in chains by two guards
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മുസ്ലീം ലേബർ ക്യാമ്പ്; 800000 പേർ തടവിൽ (Wellcome Library, London. Wellcome Images images@wellcome.ac.uk http://wellcomeimages.org)

2014 മുതൽ, ‘ഭീകരത്യ്ക്കെതിരായ ജനങ്ങളുടെ യുദ്ധം’ പ്രഖ്യാപിച്ചതിനുശേഷം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, സ്വയംഭരണപ്രദേശമായ ഷിൻ ജിയാംഗ് മേഖലയിലെ ലേബർ ക്യാമ്പുകളിൽ (ഗുലാഗ്) മുമ്പില്ലാത്തവിധത്തിൽ ഒരു പുനർവിദ്യാഭ്യാസ ശൃംഖല സ്ഥാപിച്ചിരിക്കുന്നു.

തീവ്രവാദത്തെ ഇല്ലാതാക്കാനും, ചൈനീസ് ഭാഷ പഠിപ്പിക്കാനും, ശരിയായ രാഷ്ട്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കാനുമായിട്ടുള്ള സ്കൂൾ ആയിട്ടാണ് ചൈനീസ് അധികൃതർ ഈ പുനർവിദ്യാഭ്യാസക്യാമ്പുകൾ നടത്തുന്നതെങ്കിലും, റേഡിയോ ഫ്രീ ഏഷ്യ പറയുന്നത് ഈ തടവറകൾ, ജനസാന്ദ്രത അധികമായതും, ഇതിലെ ആളുകളോട് വളരെ മോശം പെരുമാറ്റവും ആണെന്നാണ് ഒരു ഓൺലൈൻ സൈറ്റു റിപ്പോർട്ടു ചെയ്തത്.

അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ചൈനീസ് ഗുലാഗിലേക്ക് എത്തിപ്പെട്ട. അമേരിക്കയിൽ വിദ്യാർത്ഥിയായ ഒരു യുഘർ യുവാവ് അതിനെക്കുറിച്ച് സാക്ഷ്യം നൽകിയത് ആ റിപ്പോർട്ട് തെളിവായി നൽകുന്നു.

ജൂലൈ 5, 2009 മുതൽ ആ മേഖല അശാന്തമായിരുന്നു. തെക്കു ഭാഗത്തുള്ള ചൈനീസ് നഗരം ഷാവോഗ്വാനിൽ ജോലിയെടുത്തിരുന്ന, തങ്ങൾക്കൊപ്പമുള്ള യുഘറുകളെ കൊലചെയ്തതിൽ പ്രതിഷേധിച്ച്, തലസ്ഥാനമായ ഉറുംക്വിയിലെ തെരുവകളിൽ യുഘറുകൾ (പ്രധാനമായും, ഷി ജിയാംഗിലെ യുഘറിൽ താമസിക്കുന്ന മുസ്ലീം ന്യൂനപക്ഷ സമുദായം) പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധം, ഒരു കലാപമായി മാറുകയും, നിയമം പുനഃസ്ഥാപിക്കുന്നതിനു മുമ്പ്, 197 പേർക്ക് ജീവൻ നഷ്ടമാവുകയും, 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനു ശേഷം സുരക്ഷാഉദ്യോഗസ്ഥരും, യുഘറുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു സാധാരണസംഭവമായിത്തീർന്നു.

8000000 ആളുകൾ, പ്രധാനമായും യുഘറുകൾ ആ പുനർവിദ്യാഭ്യാസ ക്യാമ്പിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.

2017 ലെ സാക്ഷ്യപത്രം പ്രകാരം, ഒരു ഇടത്തരം യുഘർ കുടുംബത്തിൽപ്പെട്ട, അമേരിക്കയിൽ പഠിക്കുന്ന, യുവാവ്, വേനലവധിക്ക് ചൈനയിൽ വന്ന്, ഷിൻ ജിയാംഗിലേക്ക് അമ്മയെ കാണാൻ പോകുന്നതിനുമ്പ്, സുഹൃത്തുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ തീരുമാനിച്ചതായിരുന്നു.

ചൈനയിൽ വിമാനമിറങ്ങിയപ്പോൾത്തന്നെ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് അയാളെ സമീപിച്ച് “അവർ നിങ്ങളെ അന്വേഷിക്കുന്നു, വിസയുടെ എന്തെങ്കിലും പ്രശ്നം ആയിരിക്കും’ എന്നു പറഞ്ഞു.

യൂണിഫോമിട്ട മൂന്ന് ചൈനീസ് പൊലീസ് ഓഫീസർമാർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അയാളെ കസ്റ്റഡിയിൽ എടുക്കുകയും, തെരച്ചിൽ നടത്തുകയും, വിവിധ തരത്തിൽ ചോദ്യം ചെയ്യുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ, ഷിൻ ജിയാംഗിലെ എല്ലാ താമസക്കാരേയും, വയസ്സ്, വിശ്വാസം, മതാചാരങ്ങൾ, വിദേശ ബന്ധങ്ങൾ, വിദേശത്തെ അനുഭവങ്ങൾ തുടങ്ങിയ കണക്കുകളിൽ, “സുരക്ഷിതം”, “സാധാരണം”, അല്ലെങ്കിൽ “സുരക്ഷിതമല്ലാത്ത” എന്നീ ലേബലുകൾ കൊടുക്കുന്നു. സുരക്ഷിതരല്ലാത്തവർ ആരാണോ, അവർ അക്രമം കാണിച്ചവരായാലും, അല്ലെങ്കിലും, സ്ഥിരമായി പിടിക്കപ്പെടുകയും, ഉചിതമായ നടപടികളില്ലാതെതന്നെ തടവിലാക്കപ്പെടുകയും ചെയ്യുന്നു.

ഈ യുവവിദ്യാർത്ഥി ഒരു പ്രാദേശിക ജയിലിലേക്ക് അയക്കപ്പെടുകയും, അവിടെ ഒമ്പതു ദിവസം തടവിലാക്കപ്പെടുകയും ചെയ്തു.

തടവിൽ കഴിഞ്ഞതിന്റെ അവസാനദിവസം, ഷിൻ ജിയാംഗിലെ പൊലീസുദ്യോഗസ്ഥർ വന്നു. അവർ വിലങ്ങുവെച്ച് അയാളെ, ജന്മനാടായ ഷിൻ ജിയാംഗിലേക്കു കൊണ്ടുപോയി.

വിശദമായ ചോദ്യം ചെയ്യലിനുശേഷം അയാളെ ഒരു എക്സ്ട്രാ ജുഡീഷ്യൽ തടവറയിലേക്കു കൊണ്ടുപോയി.

തടവിലാക്കപ്പെട്ടതിന്റെ 17 ആം ദിവസം അയാളെ വിട്ടയയ്ക്കുന്നതായി പൊലീസ് അറിയിച്ചു.

നിരീക്ഷണസംഘം അഥവാ ജുമിൻ വെയുവാൻ ഹുയ്, ജന്മനാട്ടിൽ നിന്ന്, തടവറയിൽ എത്തി അയാളെ വീടുവരെ അനുഗമിച്ചെങ്കിലും, അയാളെ വീണ്ടും പ്രാദേശിക പൊലീസ് മേധാവിക്കു കൈമാറി.
ചൈനയിൽ കാലുകുത്തി 30 ദിവസം കഴിഞ്ഞ് അയാൾ ജന്മനാട്ടിൽ എത്തിയെങ്കിലും അത് അഴികൾക്കുള്ളിലേക്കായിരുന്നു.

എല്ലായിടത്തുമുള്ള സുരക്ഷാ ചെക്ക് പോയിന്റുകളിൽ സ്കാൻ ചെയ്യപ്പെട്ട അയാളുടെ ഐഡന്റിറ്റി കാർഡിൽ ഇപ്പോൾ അയാളുടെ ‘ക്രിമിനൽ’ പശ്ചാത്തലം അടങ്ങിയിട്ടുണ്ട്.

എന്നാലും, ആശ്ചര്യം തോന്നിക്കുന്ന വിധം, ആ വിദ്യാർത്ഥിയെ അമേരിക്കയിലേക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ അയച്ചു,

സ്വതന്ത്രനാക്കപ്പെട്ടെങ്കിലും, പ്രവാസജീവിതത്തിലകപ്പെട്ട അയാൾക്ക്, വീട്ടിലേക്ക് എന്നു പോകാൻ കഴിയുമെന്ന് ഊഹിക്കാൻ പറ്റുന്നില്ല.

തുർക്കിയിലേക്ക് യാത്ര ചെയ്തതിന് പുനർ വിദ്യാഭ്യാസക്യാമ്പിലെത്തപ്പെട്ട, തന്റെ അമ്മയെ ബന്ധപ്പെടാൻ നോക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *