Sat. Apr 20th, 2024

വാഷിംഗ്‌ടൺ ഡിസി, അമേരിക്ക

pexels-photo
സൈനീക രാഷ്ട്രീയസ്വാധീനം ലാറ്റിനമേരിക്കയിൽ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുന്നു

കമ്മ്യൂണിസ്റ്റ് ചൈന, തങ്ങളുടെ സൈനീക, രാഷ്ട്രീയ സ്വാധീനം ലാറ്റിനമേരിക്ക മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുന്നുവെന്ന് വാഷിംഗ്‌ടൺ ആധാരമാക്കി പ്രവർത്തിക്കുന്ന ഉപദേഷ്ടാക്കൾ ഇറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു.

സെക്യുർ ഫ്രീ സൊസൈറ്റി സെന്റർ ഉപദേഷ്ടാക്കൾ തയ്യാറാക്കിയ റിപ്പോർട്ട് ബ്രെയിറ്റ്ബാർട്ട് ഡോട്ട്കോം എന്ന വെബ് സൈറ്റിലാണു വന്നത്.

“ ദി ഡ്രാഗൺ ആൻഡ് ദി കോണ്ടോർ; ബിയോണ്ട് ചൈനാസ് എക്കണോമിക്ക് ഇൻഫ്ലുവെൻസ് ഇൻ ദി അമേരിക്കാസ് ( “The Dragon and the Condor: Beyond China’s Economic Influence in the Americas”) എന്ന തലക്കെട്ടോടെ വന്ന റിപ്പോർട്ട്, ബെയ്‌ജിംഗ് സൈനീക, രാഷ്ട്രീയ നീക്കങ്ങളിലൂടെ അതിന്റെ ശക്തി വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നു.

ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങളും താല്പര്യങ്ങളും സാമ്പത്തിക നിലയ്ക്ക് അതീതമാണെന്ന് വ്യക്തമാണ്. അവർ അമേരിക്കയ്ക്കും, ചുറ്റുമുള്ള മറ്റു രാജ്യങ്ങൾക്കും വലിയ തോതിൽ ദേശീയ സുരക്ഷാപ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന് എസ് എഫ് എസ് റിപ്പോർട്ടിൽ പറയുന്നു.

ലാറ്റിൻ അമേരിക്കയിൽ, ചൈനയുടെ ഇന്റലിജൻസ് പ്രവർത്തനങ്ങളിൽ സ്ഥിരമായ വർദ്ധനയുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ആ പ്രദേശത്തെ രാജ്യങ്ങൾക്ക് ബെയ്‌ജിങ്ങിന്റെ കഴിവുകളോട് എതിരിടാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ സൈനിക സാങ്കേതികവിദ്യയുടേയും, രേഖകളുടേയും, വിവരശേഖരണത്തിനും, സൈബർ ആക്രമണങ്ങൾ നടത്താനും, വൻ തോതിലുള്ള ചാരപ്രവർത്തനം നടത്താനുമുള്ള വഴികളാണ് ബെയ്‌ജിങ്ങ്, അമേരിക്കയിൽ നടത്തുന്ന ഇന്റലിജൻസ് പ്രവർത്തനങ്ങൾ നടത്തുന്നതുവഴി തേടിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *