Thu. Apr 25th, 2024

ബെയ്‌ജിംഗ്, ചൈന

Fu_Ying_in_Munich_Germany_-_2018_25451244137_cropped
കൊറിയയുടെ ആണവതന്ത്രങ്ങളെ ബുദ്ധിപൂർവ്വം നേരിടണമെന്ന് അമേരിക്കയോട് ചൈന

ലോകവ്യാപകമായി ആണവഭീഷണി ഉയർത്തുന്നതിനാൽ, കൊറിയയുമായുള്ള നയതന്ത്രബന്ധത്തിന്റെ കാര്യത്തിലെടുക്കുന്ന നിലപാടുകളിൽ ഒരു മാറ്റം വരുത്താൻ, ഒരു ചൈനീസ് നയതന്ത്രജ്ഞ, വെള്ളിയാഴ്ച അമേരിക്കയ്ക്ക് ഉപദേശം നൽകി.

കൊറിയയിലെ ഭരണകർത്താക്കളായ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയും, അമേരിക്കയും, ആണവപ്രശ്നങ്ങളെക്കുറിച്ച് നേരിൽ കണ്ട് ചർച്ച നടത്തണമെന്ന് ‘ഡെയ്‌ലി ടെലഗ്രാഫിൽ’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഫു യിംഗ് പറഞ്ഞു.

“ആണവപ്രശ്നങ്ങൾ പരിഹരിക്കാതെ സമാധാനം ഉണ്ടാവില്ല. അതുകൊണ്ട് അമേരിക്കയും, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയും നേരിട്ടു ചർച്ച നടത്തണം” അവർ പറഞ്ഞു.

ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ കൊറിയയെ നിർബ്ബന്ധിക്കാതെ, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും, കൊറിയയ്ക്കുമേലെ നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഉപരോധം ഏർപ്പെടുത്തിയത് കൊറിയയുടെ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങൾക്കു മുകളിൽ സ്വാധീനം ഉണ്ടാക്കിയെന്നും അത്, ജനങ്ങളെ ബാധിച്ചുവെന്നും, പക്ഷെ, ആണവപദ്ധതിക്കായി പണം ചെലവഴിക്കുന്നതിൽ നിന്ന് അത് രാജ്യത്തെ പിന്തിരിപ്പിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ അവരുടെ ആണവ, മിസൈൽ പദ്ധതികൾ നിർത്തലാക്കണമെന്നും, അമേരിക്കയും, റിപ്പബ്ലിക്ക് ഓഫ് കൊറിയയും അവരുടെ വലിയ തോതിലുള്ള സൈനിക നടപടികൾ നിർത്തലാക്കണമെന്നും ചൈന എടുത്തുപറഞ്ഞു.

എതിർഭാഗത്തിന്, നിലനിൽക്കാനും, പുരോഗമിക്കാനും ഒരു അവസരം കൊടുക്കാതെ, സ്വന്തം താത്പര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമീപനം മാറ്റി, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഒത്തുതീർപ്പിന്റെ ആവശ്യമാണ് എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *