Thu. Apr 25th, 2024

മൂവാറ്റുപുഴ

Student_suspended3
കെ. എസ്. യു പരാതിയിന്മേൽ ദേശീയഗാനത്തെ അപമാനിച്ചതിന് വിദ്യാർത്ഥിയെ സസ്പന്റ് ചെയ്തു

മൂവാറ്റുപുഴയിലെ നിർമല കോളെജിലെ എസ്.എഫ്.ഐ (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) വിദ്യാർത്ഥിയെ ദേശീയഗാനത്തെ അപമാനിച്ചു എന്ന കാരണം കാണിച്ച് സസ്പെന്റ് ചെയ്തു.

ക്ലാസ്സ് കഴിഞ്ഞതിനുശേഷമുള്ള ദേശീയഗാനാലാപന സമയത്ത് അപമര്യാദയായി പെരുമാറി എന്നാണ് എസ്. എഫ്. ഐ നേതാവ് അസ്ലം സലീമിനെതിരെയുള്ള പരാതി.

ഫെബ്രുവരി 27നാണ് സംഭവം നടന്നത്. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ അസ്ലമിനെ സസ്പെന്റ് ചെയ്യാൻ സ്റ്റാഫ് കൌൺസിൽ പ്രിൻസിപ്പാളിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഒരു വിദ്യാർത്ഥി എടുത്ത വീഡിയോയിൽ അസ്ലം ഫോട്ടോ എടുക്കുന്നതായും സെല്യൂട്ട് ചെയ്യുന്നതായും കാണാം. മറ്റൊരു വിദ്യാർത്ഥി ചിരിക്കുന്നതായി കാണാം.

ഈ വീഡിയോ കണ്ട കെ.എസ്.യു നേതാക്കളാണ് ദേശീയഗാനത്തെ അപമാനിച്ചു എന്ന പേരിൽ പരാതി നൽകിയത്. കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയാണ് കെ.എസ്.യു. എസ്. എഫ്. ഐ ഭരണപ്പാർട്ടിയായ സി.പി.ഐ.(എം) ന്റെ വിദ്യാർത്ഥി സംഘടനയാണ്. എന്നാൽ അസ്ലം എസ്.എഫ്.ഐ അംഗമല്ലെന്നാണ് കോളെജിലെ പാർട്ടി പ്രവർത്തകർ ഇപ്പോൾ പറയുന്നത്.

പോലീസിലും പരാതി കൊടുത്തിട്ടുള്ളതായി കെ. എസ്. യു അവകാശപ്പെട്ടെങ്കിലും പോലീസ് ഇത് നിഷേധിച്ചു. എന്നാൽ ഇവർ വിദ്യാർത്ഥിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *