Thu. Apr 25th, 2024

ബെംഗളൂരു, കർണാടക

Gauri_Lankesh3
ഗൌരി ലങ്കേഷിന്റെ ഘാതകരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു, അന്വേഷണം നടക്കുന്നു

പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൌരി ലങ്കേഷിന്റെ ഘാതകനെന്ന് സംശയിക്കുന്ന കെ ടി നവീൻ കുമാറിനെ കർണാടക പോലീസ്  ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം സ്റ്റേറ്റ് പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ക്രൈം വിങ്ങാണ് നവീനെ ഫെബ്രുവരി 18ന് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് നേരത്തെ ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

വെസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ഡി.സി.പി) ഇത് നിരാകരിക്കുകയും അറസ്റ്റ് നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു.

ഘാതകരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രങ്ങൾ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഘാതകരുടെ അറസ്റ്റിലേയ്ക്ക് നയിക്കുന്ന എന്തെങ്കിലും വിവരത്തിന് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അജഞാതരായ ഘാതകർ കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് അവരുടെ വീടിനു പുറത്ത് ഗൌരി ലങ്കേഷിനെ വെടി വെച്ച് കൊലപ്പെടുത്തിയത്.

ഹിന്ദുത്വ വിരുദ്ധ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ഗൌരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയ്ടിന്റെ എഡിറ്ററായിരുന്നു ഗൌരി ലങ്കേഷ്.

കൊലപാതകത്തെ തുടർന്ന് ഫാസിസത്തിനെതിരെ നിരവധി പ്രതിഷേധ പരിപാടികളാണ് ഇന്ത്യയിൽ നടന്നത്. ഹിന്ദു വലതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഒരു കൊലപാതക പരമ്പര നടക്കുന്നതായി ഈ പ്രതിഷേധ പരിപാടികൾ ആരോപിച്ചു. യുക്തിവാദികളായ നരേന്ദ്ര ദബോൽക്കർ, എം എം കാൾബർഗി, ഹിന്ദുത്വയ്ക്കെതിരെ വിപുലമായി എഴുതിയിരുന്ന ഗോവിന്ദ് പൻസാരെ എന്നിവരെ സമാനമായ രീതിയിൽ കർണാടകയിലും മഹാരാഷ്ട്രയിലും കൊലപ്പെടുത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *