Sat. Apr 20th, 2024

ചെന്നൈ, തമിഴ്നാട്

MKStalin_mar03
തമിഴ് നാട് പ്രതിനിധികളെ കാവേരി വിഷയത്തിൽ കാണാൻ നരേന്ദ്ര മോഡി വിസമ്മതിച്ചവെന്ന് എം. കെ. സ്റ്റാലിൻ

കാവേരി മാനേജ്മെന്റ് ബോർഡ് (സി.ബി.എം) സ്ഥാപിക്കുന്ന ലക്ഷ്യം വെച്ച് രൂപീകരിച്ച എല്ലാ പാർട്ടി പ്രതിനിധികളും കർഷകരും അടങ്ങുന്ന സംഘത്തെ കാണാൻ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചുവെന്ന് ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) പ്രസിഡന്റ് എം. കെ. സ്റ്റാലിൻ ശനിയാഴ്ച പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളോട് മോദി ചെയ്ത ചതി എന്ന് ഈ നടപടിയെ സ്റ്റാലിൻ വിശേഷിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എഡപ്പാഡി കെ പളനിസ്വാമിയോട് ഈ വിഷയം ചർച്ച ചെയ്യാൻ ഒരു അസംബ്ലി സെഷൻ വിളിക്കാനായി താൻ ആവശ്യപ്പട്ടിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.

“പ്രധാനമന്ദ്രി എല്ലാ പാർട്ടികളും ഉൾപ്പെടുന്ന സംഘത്തെ കാണാൻ വിസമ്മതിക്കുകയും വകുപ്പ് മന്ത്രിയെ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് തമിഴ്നാട്ടിലെ ജനങ്ങളോട് കാണിച്ച വലിയ വിസ്വാസവഞ്ചനയാണ്. ഇക്കാര്യത്തെ സംബന്ധിച്ച് ഒരു റെസല്യൂഷൻ പാസ്സാക്കാൻ് അസംബ്ലി സെഷൻ വിളിച്ചുചേർക്കണമെന്ന് ഞങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും അദ്ദേഹം ഇതനുവദിക്കുകയും ചെയ്തിട്ടുണ്ട്.” മുഖ്യമന്ത്രിയെ സന്ദർശിച്ചതിനുശേഷം സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തമിഴ്നാട് എം.പി മാരുടെയും കൂട്ടരാജിയും ഡി.എം.കെ മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രത്തിന് വിഷയത്തിന്റെ ഗൌരവം വ്യക്തമാക്കാനാണിത്.

“മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യൂണിയൻ ഗവർൺമെന്റിന് കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാൻ എല്ലാ തമിഴ്നാട് എം.പിമാരുടെയും പാർലെന്റിൽനിന്നുമുള്ള കൂട്ട രാജി എന്ന ആശയം ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അസംബ്ലി സെഷനിൽ ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.” സ്റ്റാലിൻ കൂട്ടിച്ചേർത്തു.

 

ഫെബ്രുവരി 16ന് സി.എം.ബിയും കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയും ആറാഴ്ച്ക്കുള്ളിൽ സ്ഥാപിക്കാൻ സുപ്രീം കോടതി  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്നാടിന്റെ കാവേരിയിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് 177.25ായിരം പത്ത് ലക്ഷം ക്യുബിക് ഫീറ്റായി സുപ്രീം കോടതി കുറച്ചിരുന്നു. 2007 ലെ ട്രിബ്യൂണൽ പ്രകാരം 192ായിരം പത്ത് ലക്ഷം ക്യുബിക് ഫീറ്റാണ് അനുവദിച്ചുപോന്നിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *