Sat. Apr 20th, 2024

ന്യൂ ഡെല്ലി

Subramanian_Swamyfeb23
ചൈനയുടെ പ്രീതി പിടിച്ചുപറ്റാൻ ദലൈലാമയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം

ദലൈലാമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് മതപരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി .ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.

ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പിട്ട ഉടമ്പടി പ്രകാരം, ന്യൂഡൽഹി ടിബറ്റിനെ ബീജിംഗിൽ ഭാഗഭാക്കായി അംഗീകരിച്ചിട്ടുണ്ടെന്നും അത് ബഹുമാനിക്കണമെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

“രാഷ്ട്രീയപരമോ ചൈനയ്ക്കെതിരെയുള്ളതോ അല്ലാത്തിടത്തോളം ദലൈലാമയ്ക്ക് ഇന്ത്യയിൽ ഏത് തരത്തിലുമുള്ള പ്രവർത്തനവും നടത്താം. രണ്ട് കരാറുകൾ ഒപ്പുവെച്ചപ്പോൾ, ഒന്ന് ജവഹർലാൽ നെഹ്രുവിന്റേയും രണ്ടാമത്തേത് അടൽ ബിഹാരി വാജ്പേയിയുടെയും നമ്മൾ ചൈനയുടെ ഭാഗമായി തിബറ്റിനെ സ്വീകരിച്ചിരുന്നു, “സ്വാമി പറഞ്ഞു.

മതപരമായ പ്രവർത്തനങ്ങളിൽ മാത്രം മുഴുകുകയെന്ന സന്ദേശമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ഇന്ത്യയിൽ തന്റെ മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് വിശദീകരിച്ചിരുന്നു.

ബെയ്ജിങ്ങുമായുള്ള ബന്ധം ശക്തിപ്പെടുത്താനെന്നോണം ദലൈലാമയുചെ പരിപാടികൾ ബഹിഷ്കരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി വാർത്ത വന്നതിനെ തുടർന്നാണ് വിഷയം ശ്രദ്ധയാകർഷിച്ചത്.

ഇക്കാര്യത്തിൽ, വിദേശകാര്യ മന്ത്രാലയം ആത്മീയനേതൃത്വത്തെക്കുറിച്ചുള്ള ന്യൂഡെൽഹിയുടെ നിലപാട് “വ്യക്തമായതും സ്ഥിരതയുള്ളതുമാണ്” എന്ന് ഊന്നിപ്പറഞ്ഞു.

ഫെബ്രുവരിയിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയുമായി ഉടമ്പടികൾ ദൃഢപ്പെടുത്താൻ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെന്ന സൂചനയായി ദലൈലാമയുടെ എല്ലാ പരിപാടികളും ബഹിഷ്കരിക്കണമെന്ന് ഔദ്യോഗിക പ്രസ്താവന നടത്തിയിരുന്നു.

ചൈനീസ് വിദേശകാര്യ സെക്രട്ടറി കോങ് ക്യുവാനൗ, വിദേശകാര്യമന്ത്രി വാങ്, സ്റ്റേറ്റ് കൗൺസിലർ യാങ് ജിയായ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ചൈന സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഈ പ്രസ്താവന.

ഒരു പുതിയ നേതാവായി ഉയരാൻ ചൈന ബുദ്ധമതം ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നതിനു പുറകെയാണ് ഈ സംഭവവികാസങ്ങൾ വെളിച്ചത്ത് വരുന്നത്. ചൈനയിലെ വൻ പിടിപാടുകളുള്ള ബുദ്ധിസ്റ്റുകളുമായിച്ചേർന്ന് ടിബറ്റൻ സമരത്തെ ഭീഷണിപ്പെടുത്തുന്ന ഒരു പുതിയ ആഗോള ബുദ്ധമത ശൃംഖല സൃഷ്ടിക്കാൻ ചൈന ഉദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *