25 C
Kochi
Monday, October 18, 2021
Home 2018

Yearly Archives: 2018

ഇംഫാൽ, മണിപ്പൂർ:ദേശീയ സുരക്ഷാ നിയമത്തിൻ/ആക്ട് (എൻ.എസ്.എ - National Security Act) പ്രകാരം പത്രപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെം അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ മണിപ്പൂരിലെ പത്രപ്രവർത്തക യൂണിയൻ മൗനം പാലിക്കുന്നു. ഇന്ത്യയിലെ പത്രപ്രവർത്തക യൂണിയനുകൾ വിഷയത്തെ അപലപിച്ചെങ്കിലും ഓൾ മണിപ്പൂർ വർക്കിങ് ജേണലിസ്റ്റ്സ് യൂണിയൻ (എ.എം.ഡബ്ല്യു.ജെ.യു) മാത്രം ഇതേക്കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല. ഫേസ്ബുക്കിൽ ബി. ജെ. പി വിരുദ്ധ പോസ്റ്റിട്ടു എന്ന് ആരോപിച്ചാണ് ദേശീയ സുരക്ഷാ നിയമം...
ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ  അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി. ഷഹ്സർ റിസ്‌വി, ലോക കപ്പിൽ തന്റെ ആദ്യ സീനിയർ മത്സരത്തിൽ, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ നേടി. മേഹുലി ഘോഷ്, തന്റെയും ആദ്യ ലോക കപ്പ് മത്സരത്തിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലം നേടി. ഫൈനലിൽ 242....
സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും സഹായിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നു. തങ്ങളെ പ്രകടിപ്പിക്കാൻ, ആളുകൾക്ക് വോയ്‌സ് ക്ലിപ്പിലൂടെ ഒരു പുതിയ മാദ്ധ്യമം കിട്ടുന്നു.” ഒരു ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ടെക് ക്രഞ്ച് ട്വീറ്റു ചെയ്തു. സന്ദേശങ്ങളേക്കാൾ അടുപ്പം തോന്നിക്കുന്നതും, വീഡിയോ റെക്കോഡു ചെയ്യുന്നതിനേക്കാൾ എളുപ്പവും ആയ വോയ്‌സ് ക്ലിപ്പുകൾ...
അഗർത്തല, ത്രിപുരനാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ, സർക്കാർ, മുഖ്യമന്ത്രി ആയി തുടരും. 60 സീറ്റിൽ 35 സീറ്റും നേടിക്കൊണ്ട്, വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യവിജയം കരസ്ഥമാക്കിയ ബി ജെ പി, ഇന്നലെ, 25 വർഷം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ചിരുന്നു. അധികാരത്തിലിരുന്ന പാർട്ടിയ്ക്ക് 16 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബി ജെ പിയും...
തിരുവനന്തപുരംഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറുമെന്ന്, രാജ്യത്ത് ഒരു ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ജയറാം രമേഷ് പറഞ്ഞു. ഒരു രാഷ്ട്രീയ എതിരാളി ആയിരുന്നിട്ടുകൂടി, താൻ വിശ്വസിക്കുന്നത് ഇടതുപക്ഷത്തിന്റെ അന്ത്യം അനുവദിക്കാൻ പറ്റില്ല എന്നാണെന്ന് പ്രമുഖ ആർക്കിടെക്ടായിരുന്ന ലാറി ബേക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “ഇടതുപക്ഷം ഇന്ത്യയിൽ ശക്തമാവണം. അതിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമാണ്. ഞങ്ങൾ രാഷ്ട്രീയ എതിരാളികളാണ്, എന്നാലും ഇടതിന്റെ അന്ത്യം...
ഹൈദരാബാദ്, തെലങ്കാന2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് - എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസസുദ്ദീൻ ഒവൈസി, ആ പ്രസ്താവനയെ സ്വഗതം ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസ്സു പാർട്ടിയും, ബി ജെ പി യും മടുത്തെന്ന് പറഞ്ഞ് ഒവൈസി, മുഖ്യമന്ത്രിയെ വീണ്ടും പിന്തുണച്ചു. “രാജ്യത്തെ ജനങ്ങൾക്ക് ബി ജെ പിയുടെ ഭരണം മടുത്തെന്നും, കോൺഗ്രസ്സും ഒട്ടും ഭേദമമല്ല...
ഷില്ലോംഗ്, മേഘാലയ: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു യോഗം ചേർന്നു. വരാൻ പോകുന്ന സർക്കാരിന്റെ ഒരു രൂപം ഉടനെ തെളിയുമെന്ന് നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി പ്രസിഡണ്ട് കെ. സാംഗ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമാനമനസ്കരായ പാർട്ടികളോട് സംസാരിച്ചിട്ടുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സമാന മനസ്ഥിതിയുള്ള പാർട്ടികളോട് സംസാരിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഒരു തീരുമാനമെടുക്കും. അവരും...
കച്ച്, ഗുജറാത്ത്:ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ എത്തിയതാണ് ആഷിയാന തേബ എന്ന ഇരുപത്തിരണ്ടുകാരി. നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ വേദന ആഷിയാനയ്ക്ക് മനസ്സിലാവാത്ത ഒരു കാര്യമല്ല. ഈ വർഷം ജൂലൈയിൽ കാണാതായ തന്റെ ഭർത്താവ് മജീദിനെ കണ്ടെത്താൻ വേണ്ടി അതുപോലെയൊരു പോരാട്ടം നടത്തുകയാണ്...
കൊച്ചി:വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി നിവാസി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി പരിഗണിച്ചത്. വിവാദമായ ഭാഗങ്ങള്‍ നീക്കണമന്നാണ് പരാതിക്കാരിയായ അഡ്വ. ഉഷ നന്ദിനിയുടെ ആവശ്യം. എന്നാല്‍ നോവല്‍ നിരോധിക്കുന്നതു വഴി ഭരണഘടനയിലെ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍...
മുംബൈ:വിദ്യാര്‍ത്ഥിയുടെ പിഎച്ച്. ഡി രജിസ്‌ട്രേഷന്‍ ടി. ഐ. എസ്. എസ് നിരസിച്ചു. വിദ്യാര്‍ത്ഥിയായ ഫഹദ് അഹമ്മദിന്റെ പിഎച്ച്. ഡി രജിസ്‌ട്രേഷനാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി. ഐ. എസ്. എസ്.) റദ്ദാക്കിയത്. ബിരുദദാന ചടങ്ങില്‍ ടി. ഐ. എസ്. എസ് ചെയര്‍പേഴ്‌സണ്‍ എസ്. രാമദൊരൈയില്‍ നിന്ന് എംഫില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തതാണ് കാരണം. ഈ പെരുമാറ്റം ടിസ്സിന് അപമാനമാണെന്ന് 2018 ജൂലായ് 25...